Breaking News

മുന്‍ ഖത്തര്‍ പ്രവാസിയും പ്രശസ്ത ഹാര്‍മോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട് നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും പ്രശസ്ത ഹാര്‍മോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട് നിര്യാതനായി . വളരെ ചെറുപ്രായത്തില്‍ തുടങ്ങി പ്രഗല്‍ഭരും പ്രശസ്തരുമായ നിരവധി ഗായകരുടെ പാട്ടുകള്‍ക്ക് ഹാര്‍മോണിയം വായിച്ച മുഹമ്മദ് കുട്ടി അരീക്കോട് പ്രവാസത്തിന്റെ വിരഹ രാവുകളെ തന്റെ മാന്ത്രിക വിരലുകള്‍ കൊണ്ട് ഉത്തേജിപ്പിച്ച കലാകാരനായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം വിട പറഞ്ഞത്.