Local News

യൂണീഖ് പുതിയ നേതൃത്വം ചുമതലയേറ്റെടുത്തു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് 2025-27 കാലയളവിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികള്‍ സ്ഥാനങ്ങള്‍ ഔദ്യോഗികമായി ഏറ്റെടുത്തു.

ഒക്ടോബര്‍ 11 ന് ദോഹയില്‍ നടന്ന ചടങ്ങില്‍ ഐ.ബി. പി.സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ മുഖ്യ അഥിതിയായി.

പ്രസിഡന്റായി ബിന്ദു ലിന്‍സണും ജനറല്‍ സെക്രട്ടറിയായി നിസാര്‍ ചെറുവത്തും ട്രഷററായി ഇര്‍ഫാന്‍ ഹബീബും അഡൈ്വസറി ബോഡ് ചെയര്‍ പേഴ്‌സണയി മിനി ബെന്നിയും മറ്റ് മാനേജിങ് കമ്മിറ്റി മെമ്പേഴ്‌സും സ്ഥാനം ഏറ്റെടുത്തു.

ഇന്ത്യന്‍ എംബസി അപക്‌സ് ബോഡി പ്രസിഡന്റുമാര്‍, മറ്റ് ഭാരവാഹികള്‍, യുണീഖ് എക്‌സിക്യൂട്ടീവ്‌മെമ്പര്‍മാര്‍, വിവിധ സംഘടന നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളാകുകയും പുതിയ നേതൃത്വത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ കാല പ്രവര്‍ത്തങ്ങളുടെ തുടര്‍ച്ച എന്നോണം കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.