Local News

ഫോക്ക് .’കാന്‍സര്‍ ഇരുളും വെളിച്ചവും’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ പറ്റി ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ചു വരുന്ന സെമിനാറിന്റെ ഭാഗമായി അടുത്ത വിഷയമായ ‘ കാന്‍സര്‍ ‘ ഇരുളും വെളിച്ചവും എന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ദോഹയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ വെച്ച് അപെക്‌സ് ബോഡി പ്രസിഡണ്ടുമാരായ എ.പി. മണികണ്ഠന്‍, ഇ.പി. അബ്ദുറഹിമാന്‍, താഹ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഇന്ത്യയിലെ തന്നെ പ്രശസ്തനായ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.ഗംഗാധരനാണ് മുഖ്യ പ്രഭാഷകന്‍. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ ദോഹയിലെ പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ചര്‍ച്ചാ ക്ലാസും ഉണ്ടാവും.

കാന്‍സര്‍ എന്ന മഹാവ്യാധിയെ പറ്റിയുള്ള ആശങ്കകള്‍ അകറ്റുവാനും മുന്‍കരുതല്‍ എടുക്കുവാനുമുള്ള ഒരവസരം ഖത്തര്‍ നിവാസികള്‍ക്ക് ഉണ്ടാക്കുക എന്നതാണ് സെമിനാര്‍ കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഭാരവാഹികള്‍ അറീച്ചു.
നവംബര്‍ 13 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഐസിസി അശോക ഹാളില്‍ ആണ് സെമിനാര്‍ നടക്കുക.
ജനങ്ങള്‍ക്ക് ഏറെ ഉപയോഗപ്പെടുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്ന ഫോക്കിന്റെ പ്രവര്‍ത്തനത്തെ പ്രകാശന ചടങ്ങളില്‍ പങ്കെടുത്ത അതിഥികള്‍ അഭിനന്ദിച്ചു.