Local News

ഐ.സി.ബി.എഫിന്റെ അമ്പത്തിമൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

ദോഹ. കരുണയോടെ ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെ സേവനവും എന്ന ലക്ഷ്യത്തില്‍ ഐ.സി.ബി.എഫ്.ന്റെ 53-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു . 2025 ഒക്ടോബര്‍ 17 വെള്ളിയാഴ്ച, ദോഹ അല്‍ ഖോര്‍ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ നിരവധി സാധാരണ പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന, കണ്‍സള്‍ട്ടേഷന്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കി.

ജനറല്‍ മെഡിസിന്‍, പല്ല് (ഡെന്റല്‍ സ്‌ക്രീനിങ്), എന്നീ വിഭാഗങ്ങളില്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കൊപ്പം സൗജന്യ രക്ത പരിശോധനയും ലഭ്യമായിരുന്നു. ഒരു മാസക്കാലത്തേക്ക് സൗജന്യ തുടര്‍ ചികിത്സാ സൗകര്യവും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഡോ : വൈഭവ് തണ്ഡലേ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാനവാസ് ബാവ യുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കല്‍ വിങ് ചുമതലയുള്ള എംസി അംഗം മിനി സിബി നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ്. വൈസ് പ്രസിഡണ്ട് റഷീദ് അഹ്‌മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, എം.സി അംഗങ്ങളായ മണി ഭാരതി, ഇര്‍ഫാന്‍ അന്‍സാരി, അമര്‍ സിംഗ്, ശങ്കര്‍ ഗൗഡ്, ഖാജാ നിസാമുദ്ദീന്‍ ഉപദേശക സമിതി അംഗങ്ങളായ നാസിയ, സതീഷ് വിളവില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നസീം ഹെല്‍ത്ത് കെയര്‍ പ്രതിനിധി മുഖ്താര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ : സഫീര്‍ അഷ്റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു