Local News

‘കാന്‍സര്‍: ഇരുളും വെളിച്ചവും’ നവംബര്‍ 13 ന്

ദോഹ. ഇന്ത്യയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തുന്ന കാന്‍സര്‍ ഇരുളും വെളിച്ചവും എന്ന പരിപാടി നവംബര്‍ 13 ന് വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കും. പരിപാടി സംഘടിപ്പിക്കുന്നത് കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രന്റ്‌സ് ഓഫ് കോഴിക്കോട് എന്ന സംഘടനയാണ്. കാന്‍സര്‍ എന്ന മഹാവ്യാധിയെ എങ്ങിനെ പ്രതിരോധിക്കാം അതിജീവിക്കാം എന്നുള്ള കാര്യങ്ങളെ പറ്റിയുള്ള ഡോക്ടറുടെ പ്രഭാഷണം എല്ലാവര്‍ക്കും പ്രയോജനകരമായിരിക്കും. ദോഹയിലെ പ്രശസ്ത ഡോക്ടര്‍മാരുമായും നഴ്‌സ് മാരുമായുള്ള ഡോക്ടറുടെ പ്രത്യേക ചോദ്യേത്തര പരിപാടി സദസിന് ഏറെ ഉപകാരപ്പെടുമെന്ന് ഫോക് ഭാരവാഹികള്‍ അറിയിച്ചു.