Local News

എസ്.ഐ.ആര്‍ പ്രവാസികള്‍ ജാഗ്രത പാലിക്കണം : ഇസ് ലാഹി സെന്റര്‍

ദോഹ : എസ്.ഐ.ആര്‍ പ്രവാസികള്‍ അറിയേണ്ടത്
എന്ന സമകാലിക വിഷയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ബോധവല്‍ക്കരണ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും ആയ എസ്.എ.എം ബഷീര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയും ചര്‍ച്ചാ സദസ്സിന് നേതൃത്വം നല്‍കുകയും ചെയ്തു. ഇത്തരത്തിലുള്ള പരിപാടി പ്രവാസ സമൂഹത്തിന് വലിയ രീതിയില്‍ ഗുണം ലഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ട്രെഷറര്‍ ഹുസൈന്‍ അല്‍ മുഫ്ത യോഗം നിയന്ത്രിക്കുകയും ജനറല്‍ സെക്രട്ടറി പി.കെ. ഷമീര്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു.

എസ്.ഐ.ആര്‍ പോലെയുള്ള ജനങ്ങളുടെ പൗരത്വത്തെ വരെ ബാധിച്ചേക്കാവുന്ന വിഷയങ്ങളില്‍ കൃത്യമായ പഠനവും സൂക്ഷ്മതയും അതിന്റെ സമയത്ത് തന്നെ പ്രവര്‍ത്തനവും പ്രതികരണവും ആവശ്യമാണെന്ന് സദസ്സ് വിലയിരുത്തി. ഈ വിഷയവുമായി നടന്നു കൊണ്ടിരിക്കുന്ന പുതിയ സംഭവ വികാസങ്ങളെകുറിച്ചും എങ്ങനെ വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാമെന്നും വിശദമായി, വിദ്യാഭ്യാസ പ്രവര്‍ത്തകനും ഇസ്ലാഹി സെന്റര്‍ കൗണ്‍സിലറുമായ പി.ടി ഫിറോസ് വിശദീകരിച്ചു. ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ്മാരായ അബ്ദുല്ല ഹുസൈന്‍ കല്‍പകഞ്ചേരി, ഹനീഫ് ആയപ്പള്ളി സെക്രെട്ടറിമാരായ നജീബ് അബൂബക്കര്‍, ഡോ. ഹഷിയതുള്ളാഹ്, അബ്ദുല്‍ വഹാബ്, ഖല്ലാദ് ഇസ്മായില്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. ഇസ്ലാഹി സെന്റര്‍ സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയില്‍ നന്ദി പറഞ്ഞു