Local News

കെ.ഇ.എന്നിന് സംസ്‌കൃതി ഖത്തര്‍ സ്വീകരണം നല്‍കി

ദോഹ : ജനാധിപത്യ പോരാട്ടങ്ങളില്‍ താല്‍ക്കാലിക വിജയങ്ങള്‍ ഫാസിസ്റ്റുക്കള്‍ക്ക് നേടാന്‍ കഴിഞ്ഞെങ്കിലും സാംസ്‌കാരിക തലങ്ങളിലെ പോരാട്ടങ്ങളില്‍ ഒരിക്കലും പുരോഗമന ഇടതുപക്ഷപ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താന്‍ ഫാസിറ്റുകള്‍ക്കാവില്ലെന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ദോഹയില്‍ അഭിപ്രായപ്പെട്ടു. നിരന്തരം ശബ്ദം ഉയര്‍ത്തികൊണ്ടിരിക്കുക. മാനവികതക്കും, മതസൗഹാര്‍ദ്ദത്തിനുംവേണ്ടി, മതനിര പേക്ഷതക്കായി, ഇതാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മ പ്പെടുത്തി.
ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയില്‍ എത്തിച്ചേര്‍ന്ന കെ.ഇ. എന്നിന്
സംസ്‌കൃതി ഖത്തര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കൃതി ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി സംസ്‌കൃതി സി. വി ശ്രീരാമന്‍ സാഹിത്യ അവാര്‍ഡ് ജേതാക്കളുടെ കഥകളുടെ സമാഹാരം കെ. ഇ. എന്നിന്
സമര്‍പ്പിച്ചു.
സെക്രട്ടറി ബിജു പി മംഗലം സ്വാഗതം നേര്‍ന്നു സംസാരിച്ചു.