Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് ഫെയര്‍ 2025 സംഘടിപ്പിച്ചു

ദോഹ : വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള തലത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ അവസരങ്ങളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഹയര്‍
എജുക്കേഷന്‍ ഫെയര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യ, യു.എ.ഇ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുകയും തങ്ങളുടെ പഠന പരിപാടികളും പ്രവേശന വിവരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.
സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍സ് ,അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button