Local News

”ജാക്ക്പോട്ട് ജേര്‍ണി” മെഗാ പ്രമോഷന്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച ”ജാക്ക്പോട്ട് ജേര്‍ണി” മെഗാ പ്രമോഷന്റെ ഫൈനല്‍ പ്രൈസ് ഡിസ്ട്രിബ്യൂഷന്‍ സെറിമണി ജനുവരി 8-ന് ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ വിപുലമായ ചടങ്ങോടെ നടന്നു.
മെഗാ പ്രമോഷനിലെ 10 ഭാഗ്യശാലികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ഹ്യൂണ്ടായ് വെന്യൂ കാറുകള്‍ സമ്മാനമായി കൈമാറി. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സി.ഇ.ഒ. നിതില്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ നദീം പാഷ, കൂടാതെ മറ്റ് സീനിയര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ചേര്‍ന്നാണ് വിജയികള്‍ക്ക് കാറുകളുടെ താക്കോല്‍ കൈമാറിയത്.