Local News

അസ്മഖ് ഇഫ്താര്‍ സംഘടിപ്പിച്ചു

ദോഹ. അസ്മഖ് (ആറങ്ങോട് സംയുക്തമഹല്ല് അസോസിയേഷന്‍ ഖത്തര്‍) ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു .കുടുംബങ്ങള്‍ ഉള്‍പ്പെടെ 400 ഓളം മഹല്ലിലെ പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്തു.

അസ്മക് പ്രസിഡന്റ അഷ്റഫ് പുതിയാപ്പ് അധ്യക്ഷത വഹിച്ചു. കരീം ഹാജി മേമുണ്ട പ്രാര്‍ത്ഥന നടത്തി. ശരീഫ് മേമുണ്ട റമദാന്‍ സന്ദേശം നല്‍കി.

ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍,ഫൈസല്‍ അരോമ,കെ കെ ഉസ്മാന്‍,ഗഫൂര്‍ കാക്കുനി,സമദ് കടമേരി, വിപിന്‍, നാസര്‍ നീലിമ,പി വി നാസര്‍ ,സല്‍മാന്‍ മുണ്ടിയാട്ട് ,ആഷിക് സുരംഗ്, ജമാല്‍,കുഞ്ഞമ്മദ് ആര്‍ എം എന്നിവര്‍ പങ്കെടുത്തു.

നജീബ് തൗഫീഖ്, കരീം പി പി,ദര്‍വ്വേഷ്,ഫസല്‍ എന്‍ എം,അന്‍സാര്‍,ഇസ്മായില്‍,ഷംസീര്‍,സബീര്‍,ഷാജിദ്,നൗഷാദ് മറ്റ് എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ എന്നിവരടങ്ങുന്ന കോഓര്‍ഡിനേഷന്‍ കമ്മറ്റി മറ്റു കാര്യങ്ങള്‍ സജ്ജീകരിച്ചു .ജസീല മേമുണ്ട, അസ്മ മുനീര്‍ എന്നീ വനിതാ വോളണ്ടീര്‍സ്ന് നേതൃത്വം നല്‍കി

ജനറല്‍ സെക്രെട്ടറി ശബീര്‍ മേമുണ്ട സ്വാഗതവും ട്രഷറര്‍ നജീബ് അടിക്കൂല്‍ നന്ദിയും പറഞ്ഞു.