Local News

സ്വീകരണവും ഇഫ്താര്‍ മീറ്റും നടത്തി

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ കൊണ്ടോട്ടി മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറിയും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ മൂസ ഫൗലോദിനു ഖത്തര്‍ കെഎംസിസി കൊണ്ടോട്ടി മണ്ഡലം എക്‌സിക്യൂട്ടീവ് ഇഫ്താര്‍ മീറ്റില്‍ സ്വീകരണം നല്‍കി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ് ലിം ലീഗിന്റെ നിലപാടുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചതായും, കാരുണ്യ പ്രവര്‍ത്തനവും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുസ് ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാറി വരുന്ന ജിവിത സാഹചര്യത്തില്‍ ജീവിത ശൈലി രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണം എന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ദീഖ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. ഷബീര്‍ വെട്ടത്തൂരിന്റെ അധ്യക്ഷതയില്‍ മണ്ഡലം സെക്രട്ടറി ഷമീര്‍ മണ്ണറോട്ട് സ്വാഗതം പറഞ്ഞു,
സീനിയര്‍ നേതാക്കളായ അബ്ദുറഊഫ് കൊണ്ടോട്ടി, കോയ കൊണ്ടോട്ടി, അക്ബര്‍ ടിപി, മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ നാനാക്കല്‍ മുഹമ്മദലി,അര്‍ഷദ് തുറക്കല്‍, ഷമീം ഒ .കെ വാഴക്കാട്, അബ്ദുള്ള ചീക്കോട്, ഷഫീഖ് ചീക്കോട്, ഷബീബ് കൊണ്ടോട്ടി, ഫിറോസ് പുളിക്കല്‍, റാഷില്‍ വാഴക്കാട്, ബഷീര്‍ മാടശേരി, റഫീക്ക് വാഴയൂര്‍, ഫസല്‍ ചെറുവായൂര്‍ എന്നിവര്‍ പങ്കെടുത്തു.
കമറുദ്ദീന്‍ ഒളവട്ടൂര്‍ ചടങ്ങിന് നന്ദി പറഞ്ഞു.