Local News

എം.എം.എ ഖത്തര്‍ അലുമ്‌നി ഇഫ്താര്‍ സംഗമത്തില്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദോഹ: എം.എം.എ ഖത്തര്‍ അലുമ്‌നി സംഘടിപ്പിച്ച വാര്‍ഷിക ഇഫ്താര്‍ സംഗമം അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗംഭീരമായി നടന്നു. ആത്മീയതയും സൗഹൃദവും നിറഞ്ഞ ചടങ്ങില്‍ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

ആതിഫ് ആസാദിന്റെ ഖുര്‍ ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിക് ജാഫര്‍ പി.പി. സ്വാഗതം ആശംസിച്ചു.

അധ്യക്ഷപ്രസംഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ സി.കെ. എം.എം.എയുടെ സൗഹൃദബന്ധവും സമൂഹ പ്രതിബദ്ധതയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി റിഷാദ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ നബീല്‍ പി.എന്‍.എം. സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനം അവാര്‍ഡ് കമ്മിറ്റി ഇന്‍ചാര്‍ജ് ഷമീര്‍ മണ്ണറോട്ട് നിര്‍വഹിച്ചു.

പ്രശസ്ത പീഡിയാട്രീഷ്യന്‍ ഡോ. അബ്ദുല്‍ റൗഫ് കെ.കെ. യാണ് ഈ വര്‍ഷത്തെ മാസ്റ്റര്‍ ഗ്ലോബല്‍ അവാര്‍ഡിന് അര്‍ഹനായത് . നിലവില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനും പീഡിയാട്രിക് ഇന്റ്റന്‍സിവിസ്റ്റുമായി സേവനം അനുഷ്ഠിക്കുന്നു.രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ ഗവേഷണങ്ങളും നിരവധി മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കി.

ധനകാര്യ-ഓഡിറ്റ് രംഗത്ത് വിദഗ്ധനായ താസ് ആന്‍ഡ് ഹംജിത് സീനിയര്‍ പാര്‍ട്ട്ണര്‍ മുഹമ്മദ് റജായി യാണ് ഈ വര്‍ഷത്തെ പേഴ്‌സണല്‍ അച്ചീവ്‌മെന്റ് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായത് .

അക്കാദമിക് മികവും പ്രൊഫഷണല്‍ രംഗത്തെ നേട്ടങ്ങളും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം നിലവില്‍ ഖത്തര്‍ ഇകണോമിയില്‍ ഊന്നി ബിഹേവിയറല്‍ ഫിനാന്‍സില്‍ പി എച്ച് ഡി ചെയ്തു കൊണ്ടിരിക്കുന്നു. കൂടാതെ അല്‍ യാഫ്ഈ ഓഡിറ്റേഴ്‌സില്‍, ഓഡിറ്റ് ആന്‍ഡ് അസ്യൂറന്‍സ് ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ചു വരുന്നു.

ഇരുവരുടെയും നേട്ടങ്ങള്‍ എം.എം.എ കുടുംബത്തിന് അഭിമാനകരമാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.

അവാര്‍ഡ് ജേതാക്കളെ ലോക കേരളസഭാംഗവും ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അഡൈ്വസറുമായ അബ്ദു റഊഫ് കൊണ്ടോട്ടി അഭിനന്ദിച്ച് ആശംസകള്‍ നേര്‍ന്നു.

പരിപാടിയില്‍ മുന്‍ പ്രസിഡന്റ് മുഷ്താക് തിരൂരിന് സ്‌നേഹോപഹാരവും യാത്രയയപ്പും നല്‍കി

പരിപാടിയോടനുബന്ധിച്ച് റമദാന്‍ സന്ദേശപ്രഭാഷണം അബ്ദുല്‍ ഖഹാര്‍ നിര്‍വഹിച്ചു.

പരിപാടിയുടെ ഭാഗമായി ഈ വര്‍ഷം ആരംഭിച്ച എം.എം.എ ഖത്തര്‍ ഫിറ്റ്‌നസ് ചാലഞ്ച് വിജയികളെ സ്‌പോര്‍ട്‌സ് ഇന്‍ചാര്‍ജ് ആദില്‍ പ്രഖ്യാപിച്ചു.

മത്സരത്തില്‍ സുഹൈല്‍ കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനംവും
സലീത് രണ്ടാം സ്ഥാനവും ഹിഷാം മൂന്നാം സ്ഥാനവും നേടി.
ജാസിം നന്ദിപ്രസംഗം നടത്തി. നവീദ്, സലീത് , ആദില്‍ പരപ്പനങ്ങാടി, ഷഫീക്, തന്‍വീര്‍ ഇബ്രാഹിം പരിപാടികള്‍ നിയന്ത്രിച്ചു