Local News

സ്‌കോസ ഖത്തര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

ദോഹ. സര്‍ സയ്യിദ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയായ ‘ സ് കോസ ഖത്തര്‍’ വക്രയിലെ റോയല്‍ ട്രീറ്റ് റെസ്റ്റോറന്റില്‍ വെച്ച് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.
പ്രസിഡന്റ് ഹാരിസ് .സി യുടെ അധ്യക്ഷയില്‍ ചേര്‍ന്ന പരിപാടിയില്‍ സുബൈര്‍ കെ.കെ റമദാന്‍ സന്ദേശം കൈമാറി. പി. പി. സുബൈര്‍, മുനീറ ടീച്ചര്‍ എന്നിവര്‍ നയിച്ച ക്വിസ് മത്സര പരിപാടിയും ഉണ്ടായിരുന്നു. ജാഫര്‍ മാമ്പിലാന്‍ സ്വാഗതവും , സഹദ് കാര്‍ത്തികപ്പള്ളി നന്ദിയും പറഞ്ഞു.