Local News

166 പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ ഈ സീസണില്‍ മാത്രം 6500 ടണ്ണിലധികം പച്ചക്കറികള്‍ വിറ്റ് പ്രാദേശിക കാര്‍ഷികോല്‍പ്പന്ന യാര്‍ഡുകള്‍

2012 ല്‍ ഒരൊറ്റ ഫാമുമായി മസ്‌റുവയില്‍ ആരംഭിച്ച ലോക്കല്‍ യാര്‍ഡുകള്‍ ഖത്തറിലെ കാര്‍ഷിക വിപ്‌ളവത്തിന്റേയും ഭക്ഷ്യ സുരക്ഷയുടേയും അടയാളമാണ്.

എല്ലാ ദിവസവും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ പ്രവര്‍ത്തിക്കുന്ന ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ്റൂഅ യാര്‍ഡിന് പുറമേ അല്‍ വകറ, അല്‍ ഖോര്‍, അല്‍ ഥകീറ, അല്‍ ശഹാനിയ, അല്‍ ഷമാല്‍ എന്നിവിടങ്ങളിലും യാര്‍ഡുകളുണ്ട്. അല്‍ വകറ, അല്‍ ഖോര്‍, അല്‍ ഥകീറ, അല്‍ ശഹാനിയ, അല്‍ ഷമാല്‍ യാര്‍ഡുകള്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക