Breaking News

ഖത്തറില്‍ കിന്റര്‍ഗാര്‍ട്ടനുകള്‍, പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്‍ഡറി തലങ്ങളിലെ സ്‌കൂള്‍ സമയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറില്‍ ഒരു മാസത്തെ ഇടവേളക്ക് ശേഷം സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ഇന്ന് മുതല്‍ തുറക്കുമ്പോള്‍ അംഗീകൃത സ്‌കൂള്‍ സമയം വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചു.

കിന്റര്‍ഗാര്‍ട്ടന്‍: രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ
പ്രൈമറി സ്‌കൂള്‍: (1-6 ) രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:45 വരെ
പ്രിപ്പറേറ്ററി സ്‌കൂള്‍:(7-9) രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ
സെക്കന്‍ഡറി സ്‌കൂള്‍: (10-12) രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ

ഓരോ സ്‌കൂളും സ്വീകരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് സ്വകാര്യ സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് അവരുടെ ഷെഡ്യൂളുകള്‍ നല്‍കുമെന്നും മന്ത്രാലയം പറഞ്ഞു.