Local News

2026 ന്റെ തുടക്കത്തില്‍ ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുന്നേറ്റം

2026 ന്റെ തുടക്കത്തില്‍ ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് മേഖല ശക്തമായ പ്രകടനം കാഴ്ചവച്ചതായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (അഖാറാത്ത്) ഇത് വിപണിയുടെ വീണ്ടെടുക്കലിന്റെയും തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെയും വ്യക്തമായ സൂചനയാണ്.

2026 ലെ ആദ്യ പാദത്തിലെ വില്‍പന ഇടപാടുകളുടെ മൂല്യം ഏകദേശം 9.2 ബില്യണ്‍ റിയാലായിരുന്നു. 2025 ലെ ആദ്യ പാദത്തിലെ 7.2 ബില്യണ്‍ റിയാലുമായി താരതമ്യം ചെയ്യുമ്പോള്‍, വാര്‍ഷികാടിസ്ഥാനത്തില്‍ 28.5 വളര്‍ച്ചാ നിരക്കാണ് കാണിക്കുന്നത്.