സമുദ്ര സേവനങ്ങളിലെ അന്യായമായ സര്‍ചാര്‍ജുകള്‍ക്കെതിരെ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ്

സമുദ്ര സേവനങ്ങളിലെ അന്യായമായ സര്‍ചാര്‍ജുകള്‍ക്കെതിരെ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ്
ഖത്തറില്‍ സമുദ്ര സേവനങ്ങള്‍ നല്‍കുമ്പോള്‍ നീതിയുടെയും സുതാര്യതയുടെയും തത്വങ്ങള്‍ പാലിക്കാനും യാതൊരുവിധ സര്‍ചാര്‍ജുകളും ഈടാക്കാതിരിക്കാനും ഗതാഗത മന്ത്രാലയത്തിലെ സമുദ്ര ഗതാഗത കാര്യ വകുപ്പ് ഓര്‍മിപ്പിച്ചു.
1980 ലെ 15-ാം നമ്പര്‍ സമുദ്ര നിയമത്തിലെയും 2004 ലെ 4-ാം നമ്പര്‍ നിയമത്തിലെയും സമുദ്ര ഷിപ്പിംഗ് സേവനങ്ങളിലെ ഇടനിലക്കാരെ നിയന്ത്രിക്കല്‍ സംബന്ധിച്ച 2012 ലെ 12-ാം നമ്പര്‍ നിയമത്തിലെയും വ്യവസ്ഥകള്‍ പാലിക്കണം.
നിലവിലുള്ള അസാധാരണ സാഹചര്യങ്ങള്‍, സേവനങ്ങളുടെ സര്‍ചാര്‍ജുകള്‍ ന്യായീകരിക്കാന്‍ കാരണമാക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
