Local News

ജിസിസി രാജ്യങ്ങളിലെ കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഉത്തരവാദികളായ അണ്ടര്‍സെക്രട്ടറിമാരുടെ അസാധാരണ യോഗത്തില്‍ പങ്കെടുത്ത് ഖത്തര്‍

ജിസിസി രാജ്യങ്ങളിലെ കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഉത്തരവാദികളായ അണ്ടര്‍സെക്രട്ടറിമാരുടെ അസാധാരണ യോഗത്തില്‍ പങ്കെടുത്ത് ഖത്തര്‍ . വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടന്നത്.

കൃഷി, ഭക്ഷ്യസുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എന്‍ജിനീയര്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ ഖഹ്താനിയായിരുന്നു ഖത്തര്‍ പ്രതിനിധി സംഘത്തെ നയിച്ചത്

തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം ശക്തിപ്പെടുത്തുക, അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭക്ഷ്യവിതരണ ശൃംഖലകളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക, വ്യാപാര വിനിമയം സുഗമമാക്കുക എന്നീ രംഗങ്ങളില്‍ ജിസിസി രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളുടെ ഒരു പാക്കേജ് യോഗം ചര്‍ച്ച ചെയ്തു.