Local News

പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം

പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: നാഷണല്‍ പ്രവാസി ലീഗ്

ഗള്‍ഫിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമഗതാഗതം താളം തെറ്റിയിരിക്കുന്നു. വിമാന കമ്പനികള്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ നാട്ടിലെത്താന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് സഹായമൊരുക്കണമെന്ന് എന്‍.പി.എല്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

നാടിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ പങ്ക് വഹിച്ച ആയിരക്കണക്കിന് പ്രവാസികള്‍ ഗള്‍ഫില്‍ നിന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ നാട്ടിലേക്ക് വരാന്‍ പ്രയാസപ്പെടുകയാണ്. ഇവര്‍ക്ക്
സാന്ത്വനമേകാന്‍ നോര്‍ക്ക റൂട്ട്‌സും , സര്‍ക്കാര്‍ സംവിധാനങ്ങളും മുന്നോട്ട് വരണമെന്നും എന്‍.പി എല്‍ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

വെര്‍ച്വല്‍ യോഗത്തില്‍ പ്രസിഡന്റ് ടി.ബഷീര്‍ അഹമദ് ബേപ്പൂര്‍ അധ്യക്ഷനായി.

മുഹമ്മദലി മഞ്ചേരി, സലീം പാടത്ത്, എ.കെ.ഹംസ ഹാജി തൃശൂര്‍, ബാബുമോന്‍ ഫറോക്ക്, എന്‍.സി.അസീസ് കൊടുവള്ളി, ഷഫീഖ് കായംകുളം, ജാഫര്‍ മേടപ്പില്‍, സിദ്ദീഖ് പെരിന്തല്‍മണ്ണ, റാഫി രാമനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ബി.കെ.സാലിം ബേക്കല്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി നിഷാല്‍ തറയങ്ങല്‍ നന്ദിയും പറഞ്ഞു.