Local News
സാം കുരുവിളക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്

ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാം കുരുവിളക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി.
ഒന്നാം ഖത്തര്‍ മലയാളി സമ്മേളനം മുതല്‍ തന്നെ ഇസ്ലാഹി സെന്ററുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു സാം കുരുവിളയെന്ന് സെന്റര്‍ പ്രസിഡന്റ് സിറാജ് ഇരിട്ടി അനുസ്മരിച്ചു.
ചടങ്ങില്‍ അബ്ദുല്ലത്തീഫ് നല്ലളം, ഷമീര്‍ വലിയവീട്ടില്‍, നസീര്‍ പാനൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
മുജീബ് മദനി, നിസാര്‍ ചെട്ടിപ്പടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്ലാഹി സെന്ററിന്റെ സ്‌നേഹോപഹാരവും അദ്ദേഹത്തിന് കൈമാറി. യാത്രയയപ്പിനും സ്‌നേഹോപഹാരത്തിനും സാം കുരുവിള നന്ദി പറഞ്ഞു.