Breaking News

ഡോളറിനെതിരെ 95 ഉം കടന്ന് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ


അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

ഡോളര്‍ ഇന്ത്യന്‍ രൂപ അനുപാതം 95.20 ആയി. ഇന്നലെ 94 .88 ആയിരുന്നു.
ഇതിന്റെ പ്രതിഫലനമായി
ഒറ്റ ദിനം കൊണ്ട് ഖത്തര്‍ അടക്കമുള്ള പല ഗള്‍ഫ് രാജ്യങ്ങളിലും വിനിമയ നിരക്കിലെ മാറ്റം പത്ത് പൈസയിലധികം.

യുദ്ധവും ക്രൂഡ് ഓയില്‍ വിലയും ഇന്ത്യന്‍ വിപണയില്‍ നിന്നും വിദേശ നിക്ഷേപം വന്‍ തോതില്‍ പിന്‍വലിക്കുന്നതും ഇതിന് കാരണമാണ്.
ഈ സാഹചര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയിലും ഇന്ത്യന്‍ രൂപ നൂറ് കടക്കുമെന്ന് വിശകലനം ഉണ്ടായിരുന്നു.
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഇതിന് ആക്കം കൂട്ടുന്നതാണ്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ശമ്പളം കിട്ടുന്ന ദിനങ്ങള്‍ ആകുന്നതിനാല്‍ നാട്ടിലേക്ക് നല്ലനിരക്കിന് പണം അയക്കാന്‍ സാധിക്കും