Local News

ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണലിന്റെ പുതിയ ഷോറും ഉദ്ഘാടനത്തില്‍ സജീവമായി കെബിഎഫ് ടീം


സല്‍വ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണലിന്റെ പുതിയ ഷോറും ഉദ്ഘാടനത്തില്‍ കെബിഎഫ് ടീമിന്റെ സജീവ സാന്നിധ്യം ശ്രദ്ധേയമായി . കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുതുക്കുടി, ഐസിസി പ്രസിഡണ്ട് എപി മണി കണ് ഠന്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ നിരവധി പ്രമുഖരുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിനെ സവിശേഷമാക്കി. ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലിയും പാര്‍ട്ണര്‍മാരും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു