IM Special

പാട്ടും കളിയുമായി ജീവിതം ആഘോഷമാക്കുന്ന മുഹമ്മദ് ഫാസില്‍

ഡോ.അമാനുല്ല വടക്കാങ്ങര

ഖത്തറിലെ നിരവധി വേദികളില്‍ പാടിക്കഴിവ് തെളിയിച്ചിട്ടുള്ള ഒരു കലാകാരനാണ്
സ്‌കൂള്‍ പഠനകാലത്ത് തന്നെ പാട്ടിലും അഭിനയത്തിലുമൊക്കെ കഴിവ് തെളിയിച്ച ഫാസില്‍ തന്റെ പ്രവാസ ജീവിതം മനോഹരമാക്കുന്നത് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടാണ് കൂടുതല്‍ സജീവമാകാന്‍ തുടങ്ങിയത്. ക്യൂ മെലോഡിയ, സ്റ്റാര്‍ വോയ്‌സ്, സിംഫണി ഖയാല്‍ ഖത്തര്‍ ,റിഥം ഓഫ് ഖത്തര്‍ തുടങ്ങിയ വിവിധ സംഗീത കൂട്ടായ്മകളിലൂടെ തന്റെ സംഗീത യാത്ര തുടരുമ്പോള്‍ റഊഫ് മലയില്‍, അഷറഫ് ഉസ്മാന്‍, റീന സുനില്‍ തുടങ്ങിയ സംഘാടകരുടെ പിന്തുണയും മാര്‍ഗദര്‍ശനവും നന്ദിയോടെ ഓര്‍ക്കുന്നു.
ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലുള്ള എല്ലാതരം പാട്ടുകളും പാടാറുണ്ടെങ്കിലും മിക്കപ്പോഴും അടിപൊളി പാട്ടുകളും ആഘോഷ പാട്ടുകളുമാണ് ശ്രോതാക്കളെ പിടിച്ചിരുത്തുന്നത്.
പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിയായ ഫാസില്‍ നാട്ടിലും വേദികളിലും കല്യാണ പരിപാടിയിലും പങ്കെടുക്കാറുണ്ട് .

പാട്ടിനോടൊപ്പം തന്നെ അഭിനയത്തിലും ശ്രദ്ധിക്കാറുണ്ട് എന്നതാണ് ഈ കലാകാരനെ സവിശേഷനാക്കുന്നത്.
ഫേസ്ബുക്ക് ,ഇന്‍സ്റ്റാഗ്രാം, ടിക്ക് ടോക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഫാസില്‍ ഒരു ഫുട്‌ബോള്‍ പ്ലെയറും കൂടിയാണ്. സൗദയാണ് ഭാര്യ.നെഹല, നിദ എന്നിവര്‍ മക്കളാണ്