Local News

‘ഹാല സമ്മര്‍’ 2026 സീസണിന്റെഭാഗമായി ‘കിഡ്സ് ഗോ ഫ്രീ’ കാമ്പെയ്നുമായി വിസിറ്റ് ഖത്തര്‍

രാജ്യത്തുടനീളം കുടുംബ കേന്ദ്രീകൃത ഓഫറുകളുടെ ഒരു ശ്രേണിയാണ് ഈ കാമ്പെയ്ന്‍ അവതരിപ്പിക്കുന്നത്.

മെയ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടക്കുന്ന അഞ്ച് മാസത്തെ കാമ്പെയ്നില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പണമടയ്ക്കുന്ന ഒരു മുതിര്‍ന്ന വ്യക്തിയോടൊപ്പം സൗജന്യമായി താമസിക്കാനും ഭക്ഷണം കഴിക്കാനും വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ആസ്വദിക്കാനും കഴിയും

ഖത്തറിലുടനീളമുള്ള 100-ലധികം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കിഡ്സ് സ്റ്റേ ഫ്രീ വാഗ്ദാനം ചെയ്യുന്നുണ്ട്, നിലവിലുള്ള ബെഡ്ഡിംഗ് അല്ലെങ്കില്‍ സൗജന്യ റോള്‍അവേ കിടക്കകളോ കട്ടിലുകളോ ഉപയോഗിച്ച് മാതാപിതാക്കളുടെ മുറി പങ്കിടുമ്പോള്‍ അധിക ചെലവില്ലാതെ രണ്ട് കുട്ടികള്‍ക്ക് വരെ താമസിക്കാന്‍ ഇത് അനുവദിക്കുന്നു.

റൂം സര്‍വീസും മിനിബാറും ഒഴികെ, ഹോട്ടല്‍ റെസ്റ്റോറന്റുകളില്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് സൗജന്യ ഡൈനിംഗ് സാധ്യമാക്കുന്ന കിഡ്സ് ഈറ്റ് ഫ്രീയും പങ്കെടുക്കുന്ന ഹോട്ടലുകള്‍ വാഗ്ദാനം ചെയ്യും.