IM Special

മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച, ലോക ചിരി ദിനം: ഒന്ന് ചിരിച്ചേക്കാം ; അതില്‍ കുറേ കാര്യമുണ്ട്


ആയിഷ സൈബൂല്‍,സൈക്കോളജിസ്റ്റ്
ആസ്റ്റ സോള്‍

നമുക്ക് കണ്ണാടിയില്‍ നോക്കി ഒന്ന് ചിരിക്കാം. നമ്മോട് തന്നെ ഒരു പുഞ്ചിരി, ഒരു തലോടല്‍.
പണമൊന്നും ചെലവില്ലാതെ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചികിത്സയാണ് ചിരി. ചിരിയാണ് ഏറ്റവും നല്ല മരുന്ന്… ശാരീരികവും മാനസികവുമായ ആരോഗ്യത്തിനുള്ള ലളിതമായ വഴിയാണ് ചിരിക്കുകയെന്നത്.

അതിനാല്‍, ഈ ചിരി ദിനത്തില്‍ നമുക്ക് തീരുമാനിക്കാം.കൂടുതല്‍ ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും.കോഴിക്കോട് പോപ്പ് കൗണ്‍സിലിംഗ് ഞാന്‍ ഉണ്ടായിരുന്ന കാലത്ത് ഞങ്ങള്‍ സെഷന്‍ സമയത്ത് ഫാദര്‍ കുര്യന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ കൂടിയിരുന്നു അല്‍പ സമയം ഉറക്കെ ചിരിക്കുമായിരുന്നു . അല്‍പസമയം എല്ലാം മറന്ന് റിലാക്‌സേഷന്‍ ലഭിച്ചിരുന്നുവെന്നാണ് അതില്‍ പങ്കെടുത്തവരൊക്കെ പറഞ്ഞിരുന്നത്ം.
ചിരിക്കുമ്പോള്‍ തലച്ചോര്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇത് സ്വാഭാവികമായി നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. മറ്റുള്ളവരുമായി ചേര്‍ന്ന് ചിരിക്കുന്നത് വ്യക്തിബന്ധങ്ങള്‍ ദൃഢമാക്കാനും ഒറ്റപ്പെടല്‍ ഒഴിവാക്കാനും സഹായിക്കുന്നു.