Local News

ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് , ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, റിയാദ മെഡിക്കല്‍ സെന്റര്‍, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ചടങ്ങില്‍ ഐസിസി പ്രസിഡണ്ട് എ. പി. മണികണ്ഠന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗം രവീന്ദ്രപ്രസാദ്, ഐഷ സൈബൂള്‍ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.

‘ രക്തദാനം മഹാദാനം ‘ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കുവാഖ് നടത്തിവരുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളെ ഐസിസി പ്രസിഡന്റും ഐസിബിഎഫ് പ്രസിഡന്റും മറ്റു വിശിഷ്ട വ്യക്തികളും അഭിനന്ദിച്ചു.

രക്തദാന കമ്മിറ്റി കണ്‍വീനര്‍ പ്രദീപ് ജി. നായര്‍, സഞ്ജയ് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് എന്നിവരോടൊപ്പം മനോഹരന്‍ മയ്യില്‍, മുഹമ്മദ് അബ്ദുള്‍, ഗോപാലകൃഷ്ണന്‍, സൂരജ് രവീന്ദ്രന്‍, അമിത് രാമകൃഷ്ണന്‍, പ്രതീഷ് എം. വി., ഷമ്മാസ് കെ. പി., നബീല്‍ കരിയാട്, നിഹാസ് കോടിയേരി, രഞ്‌ജേഷ്, രജീഷ് കെ., ശ്രീരാജ് എം. പി., ഹരി പ്രഭാകരന്‍, ഖദീജ നൗഷാദ്, ജ്യോതി രമേശ്, ആരിഫാ സുബൈര്‍, വിജിന സഞ്ജയ്, പ്രിയ പ്രവീണ്‍, രശ്മി റിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.