Local News

വാഴയൂര്‍ സര്‍വീസ് ഫോറം കലാകാരന്‍ അന്‍വര്‍ സാദത്തിനെ ആദരിച്ചു

ലൂസൈല്‍ ആര്‍ട്ട് ഗാലറിയില്‍ ഒരാഴ്ചയായി നീണ്ടുനിന്ന അന്‍വര്‍ സാദത്ത് തിരുത്തിയാടിന്റെ ചിത്രകല പ്രദര്‍ശന സമാപനദിവസം അദ്ദേഹത്തെ വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ആദരിച്ചു. മോഡേണ്‍ അബ്‌സ്ട്രാക്ക് – നഗ്‌നൈഫ് പെയിന്റിംഗ്, കൂടാതെ ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന മികവാര്‍ന്ന നാല്‍പതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നു ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനുള അവസരവുമൊരുക്കിയിരുന്നു.

ഖത്തറിലെ അറിയപ്പെടുന്ന ആര്‍ട്ട് കലക്ടര്‍ ഡോ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഡാര്‍വിഷ് അന്‍വര്‍ സാദത്തിനുള്ള വിഎസ് എഫിന്റെ സ്‌നേഹോപഹാരം നല്‍കി. പരിപാടിയില്‍ വിഎസ് എഫ് പ്രസിഡന്റ് റഫീഖ് കാരാട് സ്വാഗതം പറഞ്ഞു. ചാലിയാര്‍ ദോഹ ഫൗണ്ടര്‍ പ്രസിഡണ്ടും വാഴയൂര്‍ സര്‍വീസ് ഫോറം ചീഫ് അഡൈ്വസറു മായ മഷ്ഹൂദ് വി സി അധ്യക്ഷത വഹിച്ചു. ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍, ചാലിയാര്‍ ദോഹ സെക്രട്ടറി സാബികുസ്സലാം എടവണ്ണ , ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി മുജീബ് റഹ്‌മാന്‍ മദനി, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം സെക്രട്ടറി ഡോക്ടര്‍ ഷഫീഖ് താപ്പി, ആര്‍ട്ട് ഗാലറി മാനേജിങ് ഡയറക്ടര്‍ ഇജാസ് ഹംസ, ആര്‍ട്ടിസ്റ്റ് ബാസിത് ഖാന്‍, കെ. എന്‍ സുലൈമാന്‍ മദനി, രതീഷ് കക്കോവ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹാഷിം വാഴയൂര്‍ നന്ദി പ്രകടിപ്പിച്ചു. നസ്ല മഷ്ഹൂദ് പരിപാടികള്‍ നിയന്ത്രിച്ചു.

അന്‍വറിന്റെ ചിത്രങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് +974 7728 9955 നമ്പറില്‍ ബന്ധപ്പെടാം