Local News

ഹമദ് ബിന്‍ ഖലീഫ സര്‍വ്വകലാശാലയുടെ ബിരുദ ദാന ചടങ്ങില്‍ സനാ അബുല്ലൈസിന് ‘മികച്ച പ്രബന്ധ’ത്തിനുള്ള പുരസ്‌കാരം


അമാനുല്ല വടക്കാങ്ങര

ഹമദ് ബിന്‍ ഖലീഫ സര്‍വ്വകലാശാലയുടെ ബിരുദ ദാന ചടങ്ങില്‍ സനാ അബുല്ലൈസിന് ‘മികച്ച പ്രബന്ധ’ത്തിനുള്ള പുരസ്‌കാരം.ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വ്വകലാശാലയില്‍ നിന്ന് കണ്ടംപററി ഇസ് ലാമിക് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം നേടിയ സന യുടെ മികച്ച അക്കാദമിക് പ്രകടനത്തിനുള്ള അംഗീകാരമായി, ഈ അധ്യയന വര്‍ഷത്തെ ‘മികച്ച പ്രബന്ധത്തിനുള്ള’ പുരസ്‌കാരം അവര്‍ക്ക് ലഭിച്ചു.
ഖത്തര്‍ ഫൗണ്ടേഷനില്‍ നടന്ന പ്രൗഡഗംഭീരമായ ബിരുദ ദാന ചടങ്ങില്‍ ഖത്തര്‍ അമീറിന്റെ സഹോദരിയും ഖത്തര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിന്‍ ത് ഹമദ് അല്‍ താനി, സന ക്ക് പുരസ്‌കാരവും ബിരുദ സര്‍ട്ടിഫിക്കറ്റും നേരിട്ട് കൈമാറി.
ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും മലപ്പുറം സ്വദേശിയുമായ എ.എം. അബുല്ലൈസിന്റേയും മുന അബുലൈസിന്റേയും
സീമന്ത പുത്രിയായ സന ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിനിയാണ്

മുഹമ്മദ് സഈദാണ് ഭര്‍ത്താവ്