Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള വിദേശ വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു

അമാനുല്ല വടക്കാങ്ങര

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള വിദേശ വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു, നിലവില്‍ മുപ്പതോളം വിദേശ വിമാനങ്ങള്‍ സേവനം പുനരാരംഭിച്ചു , വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കും

മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ ഏപ്രില്‍ 20 വരെ ഖത്തര്‍ വ്യോമപാത അടച്ചതിനാല്‍ താറുമാറായ വ്യോമഗതാഗതം വളരെ വേഗം പൂര്‍വ്വാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍ 21 മുതല്‍ വിദേശ വിമാന കമ്പനികള്‍ ഘട്ടം ഘട്ടമായി സേവനം പുനരാരംഭിച്ചു തുടങ്ങി. നിലവില്‍ മുപ്പതോളം വിദേശ വിമാനങ്ങള്‍ സേവനം പുനരാരംഭിച്ചു. യുദ്ധത്തിന് മുമ്പ് 56 വിദേശ വിമാനങ്ങളാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വീസ് നടത്തിയിരുന്നത്.