IM Special

സജീവമായ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ ജീവിതം മനോഹരമാക്കുന്ന റംല ബഷീര്‍


അമാനുല്ല വടക്കാങ്ങര
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഖത്തര്‍ പ്രവാസിയായ റംല ബഷീര്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമാണ്. 2006 മുതല്‍ മിനിസിപ്പാലിറ്റി മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥയായ അവര്‍ മക്കളൊക്കെ വളര്‍ന്ന് വലുതായപ്പോഴാണ് സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവമായത്.

പതിനഞ്ചാമത് ഏഷ്യവന്‍ ഗെയിംസില്‍ വളണ്ടിയര്‍ സേവനമനുഷ്ഠിച്ച അവര്‍ വിവിധ പരിപാടികളില്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്തി. നടുമുറ്റത്തിലും സജീവമായിരുന്നു.

ഐസിസിയിലും ഐസിബിഎഫിലുമൊക്കെ സന്നദ്ധ സേവനം ചെയ്യാറുള്ള അവര്‍ വിവിധ വേദികളില്‍ ഒപ്പന അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിള കലകളോടുള്ള താല്‍പര്യവും അഭിനിവേശവുമാണ് അവരെ നയിക്കുന്നത്. തുടക്കം മുതല്‍ തന്നെ കേരള വിമന്‍സ് ഇനീഷ്യേറ്റീവ് ഖത്തറിന്റെ ഭാഗമായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിലും റംല അംഗമാണ് .

ജീവിതം സന്തോഷകരമാക്കുന്നതിനുള്ള ഹാപ്പി മൊമന്റ്‌സിന്റെ അഡ്മിനായ അവര്‍ ഫോക് ഖത്തര്‍, ഇന്‍കാസ്, ഖത്തര്‍ വിമന്‍സ് ക്‌ളബ്ബ് തുടങ്ങിയ വിവിധ വേദികളിലായി നിറഞ്ഞുനില്‍ക്കുകയാണ്.
ഈയിടെ ഫോക് നടത്തിയ രക്ത ദാന ക്യാമ്പിലെ മികച്ച പിന്തുണക്ക് പ്രത്യേകം പുരസ്‌കാരം നല്‍കിയാണ് സംഘാടകര്‍ റംല ബഷീറിനെ അനുമോദിച്ചത്.

ഭര്‍ത്താവ് ബഷീര്‍ ടേവ് കമ്പനിയില്‍ ഡോക്യുമെന്റ്‌സ് കണ്‍ട്രോളറാണ്. ഡോ. സന ബഷീര്‍, സഫ ബഷീര്‍, മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് മക്കള്‍.


സദാ പുഞ്ചിരിക്കുന്ന മുഖവുമായേ റംല ബഷീറിനെ കാണാനാകൂ. പ്രവാസ ലോകത്തെ വീണു കിട്ടുന്ന ഓരോ അവസരങ്ങളും സാമൂഹ്യ പ്രവര്‍ത്തനത്തിനും സേവനത്തിനും പ്രയോജനപ്പെടുത്തുന്ന റംല ബഷീറില്‍ നിന്നും സമൂഹത്തിന് പലതും പഠിക്കാനും പകര്‍ത്താനുമുണ്ട്.