Local News

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ ഖത്തറില്‍ പ്രകാശനം ചെയ്തു

നാലു പതിറ്റാണ്ടിലേറെയായി ഖത്തറില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ ഖത്തറില്‍ പ്രകാശനം ചെയ്തു. ഐ സി സി മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ബിന്ദു എസ് നായര്‍, അല്‍ജസീറ ഇംഗ്ലീഷ് പ്രോഗ്രാം എഡിറ്റര്‍ ജോസഫ് ജോണിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രോഗ്രാമില്‍ , ഖത്തറിലെ സാമൂഹിക , സാംസ്‌കാരിക, ബിസിനസ് രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് കേന്ദ്രമായ വചനം ബുക്‌സാണ് പ്രസാധകര്‍.
ഐസിസി പ്രസിഡണ്ട് എ പി മണി കണ് ഠന്‍, ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു എന്നിവര്‍ ആശംസ നേര്‍ന്നു.അഹമ്മദ് പാതിരപറ്റ തന്റെ ദോഹ ജീവിതത്തിലേക്ക് വെളിച്ചം വീശി സംസാരിച്ചു.
ഐ.എം.എഫ് പ്രസിഡണ്ട് ഒ.കെ.പരുമല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍ സ്വാഗതവും ട്രഷറര്‍ ആര്‍.ജെ.രതീഷ് നന്ദിയും പറഞ്ഞു. ആര്‍.ജെ.നിസയായിരുന്നു പരിപാടിയുടെ അവതാരക.