Local News

ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ദോഹ: ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയെ കൂടുതല്‍ കരുത്തുറ്റതും ജനകീയവുമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വത്തിന് രൂപം നല്‍കിയത്.

പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി സജീദ് താജുദീനും, ജനറല്‍ സെക്രട്ടറിയായി ഹാഷിം അപ്‌സരയും, ട്രഷറര്‍ ആയി മുഹമ്മദ് ഷായും ഉള്‍പ്പെടെ വിവിധ ഭാരവാഹികള്‍ ചുമതലയേറ്റു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.വി.ബോബന്‍ മുഖ്യാതിഥി ആയിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും, പ്രവര്‍ത്തകരുടെയും ആവേശകരമായ പങ്കാളിത്തത്തോടെയും നടന്ന ചടങ്ങില്‍ പുതിയ കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികള്‍ക്ക് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ പ്രദീപ് പിള്ള, അനില്‍കുമാര്‍, ഷാജഹാന്‍, ജോയ് പോച്ചവിള,ബിനീഷ് ബാബു, മുഹമ്മദ് റാഫി, കൊല്ലം ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീന്‍ ഇസ്മയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു . ഐക്യത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും മാതൃകയായി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റിയെ മാറ്റിയെടുക്കാന്‍ എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് പുതിയ നേതൃത്വം അഭ്യര്‍ഥിച്ചു.