Uncategorized

പതിനൊന്നാമത് പ്രാദേശിക ഈത്തപ്പഴോത്സവം ഇന്ന് മുതല്‍

മുനിസിപ്പാലിറ്റി മന്ത്രാലയം സൂഖ് വാഖിഫ് മാനേജ്‌മെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പതിനൊന്നാമത് പ്രാദേശിക ഈത്തപ്പഴോത്സവം ഇന്നാരംഭിക്കും
ഏകദേശം 100 ഖത്തരി ഫാമുകള്‍ പങ്കെടുക്കുന്ന മേളയില്‍ മികച്ച ഫ്രഷ് ഈത്തപ്പഴങ്ങള്‍ മിതമായ വിലയില്‍ സ്വന്തമാക്കാം.

ഞായര്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം 4 മണി മുതല്‍ 9മണി വരെയും വെള്ളി , ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെയുമാണ് ഈത്തപ്പഴോല്‍സവം നടക്കുക . ആഗസ്ത് 10 വരെ നീണ്ടുനില്‍ക്കും