Local News

സഫാരി എസ്ദാന്‍ മാളില്‍ ഷോപ്പിംഗ് ഇനി കൂടുതല്‍ ആകര്‍ഷകം;സൗജന്യ എം.ജി കാര്‍ സമ്മാനവുമായി വിപുലീകരിച്ച പുതിയ ഔട്ട്‌ലെറ്റ്

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഗറാഫ എസ്ദാന്‍ മാളിലെ വിപുലീകരിച്ച പുതിയ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തതോടെ ഷോപ്പിംഗ് ഇനി കൂടുതല്‍ ആകര്‍ഷകമാകും.

ഉദ്ഘാടനത്തിന്റെ ഭാഗമായി ജിസിസിയുടെ റീട്ടെയില്‍ ചരിത്രത്തില്‍ തന്നെ മറ്റാര്‍ക്കും അനുകരിക്കാനാകാത്ത രീതിയിലുള്ള പ്രമോഷനാണ് സഫാരി അവതരിപ്പിച്ചിരിക്കുന്നത്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ ഔട്‌ലെറ്റ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും യാതൊരുവിധ പര്‍ച്ചേസും കൂടാതെ തികച്ചും സൗജന്യമായി ഒരു എം.ജി എം-3 (2026 മോഡല്‍) കാര്‍ സ്വന്തമാക്കാനുള്ള ‘വിസിറ്റ് ആന്‍ഡ് വിന്‍’ മെഗാ പ്രമോഷനാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം മുതല്‍ വെറും 14 ദിവസത്തിനുള്ളില്‍ വിജയിയെ കണ്ടെത്തുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഇന്ന് ജൂലൈ 30 മുതല്‍ ആഗസ്റ്റ് 12 വരെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ ഔട്‌ലെറ്റില്‍ മാത്രമാണ് ഈ വിസിറ്റ് ആന്റ് വിന്‍ പ്രമോഷന്‍ ലഭ്യമാകുക. തുടര്‍ന്ന് ആഗസ്റ്റ് 13-ന് എസ്ദാന്‍ മാള്‍ ഔട്‌ലെറ്റില്‍ വെച്ച് നറുക്കെടുപ്പ് നടക്കും.