Breaking News

ഖത്തറിലെ ആദ്യ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു

ദീര്‍ഘകാലം ഖത്തറിലെ ജവാസാത്ത് ( പാസ്പോര്‍ട്ട് ആന്റ് ഇമിഗ്രേഷന്‍ ഓഫീസ്) പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അടിമുടി നവീകരിച്ചാണ് മൂന്ന് നിലകളിലായി 180,000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് സംവിധാനിച്ചിരിക്കുന്നത്.

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് നെസ്റ്റോയുടെ മുഖമുദ്ര. അതുകൊണ്ട് തന്നെ ഖത്തറിലെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഏറെ ആകാംക്ഷയോടെയാണ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത്.