Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

എഫ്.സി.സി കവിതാസ്വാദന സദസ്സ് ശ്രദ്ധേയമായി

ദോഹ: എഫ്.സി.സി സംഘടിപ്പിച്ച ”ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ…’ എന്ന പേരിലുള്ള കവിതാസ്വാദന സദസ്സ് ശ്രദ്ധേയമായി. കവിതയുടെ സൗന്ദര്യവും ഭാവനയും കാലിക പ്രസക്തിയും പങ്കുവെച്ച ഈ സാഹിത്യസായാഹ്നം ദോഹയിലെ കവിതാസ്‌നേഹികള്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായി.

എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ദോഹയിലെ കവികള്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ച ചടങ്ങില്‍ പുതുമയും ആശയവൈവിധ്യവും നിറഞ്ഞ കവിതകള്‍ സദസ്സിനെ ആകര്‍ഷിച്ചു.

അബ്ദുല്‍ അസീസ് മഞ്ഞിയില്‍, തന്‍സീം കുറ്റ്യാടി, ശരീഫ് ചെരണ്ടത്തൂര്‍, ഷംല ജയ്ഫര്‍, ജലീല്‍ പി. അബു കെട്ടുങ്ങല്‍ , ചിത്ര ശിവന്‍, ഹിബ ഷിബിലി, ബഹിയത് സിയാദ്, മിന്നു സുധാകരന്‍, ഹുസൈന്‍ വാണിമേല്‍, സുബൈര്‍ കെ.കെ. സന്തോഷ് കണ്ണമ്പറമ്പില്‍, അനിത ശ്രീനാഥ്, ഫൈസല്‍ അബൂബക്കര്‍, ഷംന അസ്മി, കുട്ടികവി അമേയ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ സുനില്‍ പെരുമ്പാവൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നസീഹ മജീദും നൗഫിറ ഹുസൈനും കവികളെയും അവര്‍ അവതരിപ്പിച്ച കവിതകളെയും സദസ്സിന് പരിചയപ്പെടുത്തി.

മനോജ് സി.ആര്‍, യൂനുസ് പി.ടി., ഷഫീഖ് അറക്കല്‍ എന്നിവര്‍ കവിതകളുടെ ആശയഗാംഭീര്യവും ആവിഷ്‌കാരഭംഗിയും കാലിക പ്രസക്തിയും വിശകലനം ചെയ്ത് കവിതാസ്വാദനത്തിന് നേതൃത്വം നല്‍കി. തന്‍സീം കുറ്റ്യാടി മോഡറേറ്ററായിരുന്ന സദസ്സില്‍ സജീവമായ സാഹിത്യസംവാദവും വിമര്‍ശനാത്മക ചര്‍ച്ചകളും അരങ്ങേറി.പരിപാടിയുടെ ക്രിയേറ്റീവ് പ്രചരണവും വീഡിയോ പോസ്റ്റര്‍ രൂപകല്‍പ്പനയും മജീദ് നാദാപുരവും, മുനീര്‍ തൂലികയും നിര്‍വഹിച്ചു.

ചടങ്ങില്‍ എഴുത്തുകാരായ അനിത ശ്രീനാഥ് , നിഷാബ് ഗുരുവായൂര്‍, അബ്ദു റഊഫ് കൊണ്ടോട്ടി, ജലീല്‍ കെട്ടുങ്ങല്‍, മിന്നു സുധാകരന്‍ ,റഫീഖ് മേച്ചേരി എന്നിവര്‍ പുസ്തകങ്ങള്‍ എഫ്.സി.സി ലൈബ്രറിക്ക് കൈമാറി.

എഫ്.സി.സി വായനക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മജീദ് നാദാപുരം നന്ദി രേഖപ്പെടുത്തി. സാഹിത്യവും സൗഹൃദവും വായനാസംസ്‌കാരവും ഒരുമിച്ചുചേര്‍ന്ന ഈ കവിതാസ്വാദന സദസ്സ് ദോഹയിലെ മലയാളി സാഹിത്യരംഗത്തിന് ശ്രദ്ധേയമായ അനുഭവമായി.

Related Articles

Back to top button