Breaking News

ഖത്തര്‍ പ്രധാനമന്ത്രിയും സൗദി അറേബ്യ വിദേശകാര്യ മന്ത്രിയും ഫോണ്‍ സംഭാഷണം നടത്തി


ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും സൗദി അറേബ്യ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദും ടെലിഫോണില്‍ സംസാരിച്ചു. മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളും സംയുക്ത ഏകോപനവും അവര്‍ അവലോകനം ചെയ്തു.