Local News

ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ഫിഫ ലോക കപ്പ് പ്രവചന മത്സര വിജയിക്ക് സമ്മാനം കൈമാറി

2026 ഫുട്‌ബോള്‍ ലോക കപ്പിനോടനുബന്ധിച്ച് ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഫൈനല്‍ സ്‌കോര്‍’ പ്രവചന മത്സരത്തിന്റെ വിജയിക്ക് സമ്മാനം കൈമാറി. നേരത്തെ ആറന്മുള എം.എല്‍ എ അബിന്‍ വര്‍ക്കിയാണ് നിരവധി പേര്‍ പങ്കെടുത്ത മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തൃത്താല ഉള്ളന്നൂര്‍ സ്വദേശി നൗഷാദ് ആണ് വിജയിയായത്. ഇന്‍കാസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നിസാര്‍ അത്താടിയില്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രദീപ് ആനക്കര, ട്രഷറര്‍ ജിന്‍സ് ജോസ്, വൈസ് പ്രസിഡന്റ് കൃഷ്ണചന്ദ്രന്‍, ജോയിന്റ് ട്രഷറര്‍ ഷൗക്കത്ത്, ഇന്‍കാസ് പാലക്കാട് യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷ്‌കര്‍, ജനറല്‍ സെക്രട്ടറി ഹബീബ് എന്നിവര്‍ സന്നിഹിതരായിരുന്നു.