Breaking News

വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ ചൂടില്‍ അപകടമുണ്ടാക്കാവുന്ന വസ്തുക്കള്‍ നീക്കം ചെയ്യണം – വുഖൂദ്

അമിതമായ ചൂട് നിങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കാം. നിങ്ങളുടെ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, കേടുപാടുകള്‍ സംഭവിച്ചേക്കാവുന്നതോ അപകടമുണ്ടാക്കുന്നതോ ആയ എല്ലാ വസ്തുക്കളും വിശിഷ്യ പവര്‍ ബാങ്ക്, ലൈറ്റര്‍, പെര്‍ഫ്യൂം, ഹാന്‍ഡ് സാനിറ്റൈസര്‍ , കോസ്‌മെറ്റിക്‌സ് മുതലായവ നീക്കം ചെയ്യണമെന്ന് വുഖൂദ് നിര്‍ദേശിച്ചു. വേനല്‍ക്കാലത്ത് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് ഈ അലേര്‍ട്ട് പങ്കിടുക.