Local News

ആണവ സുരക്ഷ, വികിരണം തടയല്‍ എന്നിവയിലെ സഹകരണത്തിനായി ഖത്തറും സൗദി അറേബ്യയും ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളുടെയും ഈ മേഖലയിലെ സഹകരണവും വൈദഗ്ധ്യവും കൈമാറുന്നതിനുള്ള താല്‍പ്പര്യത്തിന്റെയും ഭാഗമാണിത്.

ഖത്തറിനുവേണ്ടി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്‌മൂദ് മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചു, സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ന്യൂക്ലിയര്‍ ആന്‍ഡ് റേഡിയോളജിക്കല്‍ റെഗുലേറ്ററി അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഇസ്സയാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചത്.