യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് കൊണ്ടുവരാവുന്ന 140 നിയന്ത്രിത മരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ഖത്തറിലേക്ക് യാത്രക്കാര്‍ക്ക് കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാനോ കഴിയുന്ന 140 നിയന്ത്രിത മരുന്നുകളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിയന്ത്രിത മരുന്നുകള്‍ക്കായുള്ള പുതുതായി ആരംഭിച്ച ഇലക്ട്രോണിക് പെര്‍മിറ്റ് സംവിധാനത്തിന്റെ ഭാഗമാണിത്.



