Local News

എടവനക്കാട് മഹല്ല് അസോസിയേഷന്‍ സ്ഥാപക നേതാവ് റസാക്ക് മുല്ലക്കരയ്ക്ക് യാത്രയയപ്പ് നല്‍കി

ദോഹ: എടവനക്കാട് മഹല്ല് അസോസിയേഷന്‍ ഖത്തര്‍(ഇമ )സ്ഥാപക നേതാവും ദീര്‍ഘകാല ഖത്തര്‍ പ്രവാസിയുമായ റസാക്ക് മുല്ലക്കരയ്ക്ക് ഇമ അസോസിയേഷന്റെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
പ്രസിഡന്റ് പി ബി അസീസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. സംഘടനയ്ക്ക് റസാക്ക് മുല്ലക്കര നല്‍കിയ വിലപ്പെട്ട സേവനങ്ങളെ സ്മരിച്ചുകൊണ്ട് സീനിയര്‍ മെമ്പര്‍ അബ്ദുറഹ്‌മാന്‍ സാഹിബ് ഇമയുടെ മൊമെന്റോ അദ്ദേഹത്തിന് കൈമാറി.
ചടങ്ങില്‍ അക്ബര്‍, അബ്ദുറഹ്‌മാന്‍, ഇസുദീന്‍, പി.ബി. അബ്ദുല്‍ അസീസ്, ഷിയാസ്, ഗഫൂര്‍, അനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ റസാഖ് സാഹിബ് തന്റെ ദീര്‍ഘകാല പ്രവാസ ജീവിതത്തിലെയും സംഘടനാ രംഗത്തെയും ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചു.
?ജനറല്‍ സെക്രട്ടറി ഫൈസല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഫ്‌സല്‍, ഷഫീഖ്, ജസില്‍, അജ്മല്‍,ഇസുദീന്‍ , അനീഷ്, നിറാസ്, ജദീര്‍ മുഹമ്മദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.