ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ ആദ്യഘട്ട വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കീസ് റ്റു ഹാപ്പിനെസ്സ് മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ വിപുലമായ ചടങ്ങോടെ വിതരണം ചെയ്തു. 8 ഭാഗ്യ വിജയികള്‍ക്ക് 3000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ങഏ5 2026 മോഡല്‍ കാറും ആണ് സമ്മാനമായി ലഭിച്ചത്.


