Breaking News

ഖത്തര്‍ എയര്‍വേയ്സിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഖത്തര്‍ എയര്‍വേയ്സിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് പൊതുജനങ്ങളോട് വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ എയര്‍ലൈന്‍ മുന്നറിയിപ്പ് നല്‍കി.

പാസ്വേഡുകള്‍, ഒറ്റത്തവണ പാസ്വേഡുകള്‍ (ഒടിപി), ബാങ്കിംഗ് വിശദാംശങ്ങള്‍ അല്ലെങ്കില്‍ മറ്റ് സെന്‍സിറ്റീവ് വിവരങ്ങള്‍ മുതലായവ ഒരിക്കലും സോഷ്യല്‍ മീഡിയയിലൂടെയോ നേരിട്ടുള്ള സന്ദേശങ്ങളിലൂടെയോ പങ്കിടാന്‍ ഖത്തര്‍ എയര്‍വേയ്‌സ് ആവശ്യപ്പെടില്ലെന്ന് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ സ്ഥിരീകരിച്ച സോഷ്യല്‍ മീഡിയ ചാനലുകള്‍ അല്ലെങ്കില്‍ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മാത്രമേ പൊതുജനങ്ങളുമായി ആശയവിനിമയം നടത്താവൂ എന്നും ആവശ്യപ്പെട്ടു.