Local News

ഓണത്തോടനുബന്ധിച്ച് 2.5 മില്യണ്‍ രൂപയുടെ സമ്മാനങ്ങളുമായി ഖത്തറിലെ സഫാരി ഗ്രൂപ്പ്

ദോഹ: ഈ ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി വന്‍ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്. ‘സഫാരിയൊപ്പം ഓണം… സമ്മാനമോണം…!’ എന്ന പ്രമേയത്തില്‍ 2.5 മില്യണ്‍ രൂപക്ക് തുല്യമായ 100,000 റിയാലിന്റെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 2026 ആഗസ്റ്റ് 10 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ഈ മെഗാ പ്രൊമോഷന്‍ നടക്കുന്നത്. സഫാരിയുടെ ഖത്തറിലുള്ള ഏതൊരു ഔട്ട്ലെറ്റില്‍ നിന്നും 50 ഖത്തര്‍ റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണ്‍ വഴിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ആകെ 41 ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ സ്വന്തമാക്കാം.

ഇതില്‍ ഒന്നാം സമ്മാനമായി ഒരു വിജയിക്ക് 15,000 ഖത്തര്‍ റിയാലും, രണ്ടാം സമ്മാനമായി രണ്ടുപേര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ വീതവും, മൂന്നാം സമ്മാനമായി മൂന്നുപേര്‍ക്ക് 5,000 ഖത്തര്‍ റിയാല്‍ വീതവും ലഭിക്കും. കൂടാതെ നാലാം സമ്മാനമായി സാംസങ് S25 അള്‍ട്രാ സ്മാര്‍ട്ട്ഫോണ്‍ മൂന്നുപേര്‍ക്കും, അഞ്ചാം സമ്മാനമായി അസ്യൂസ് ലാപ്ടോപ്പ് അഞ്ചുപേര്‍ക്കും, ആറാം സമ്മാനമായി സാംസങ് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ രണ്ടുപേര്‍ക്കും ലഭിക്കും. ഏഴാം സമ്മാനമായി സാംസങ് 65 ഇഞ്ച് ടിവി അഞ്ചുപേര്‍ക്കും, എട്ടാം സമ്മാനമായി ലെനോവോ ടാബ് പത്തുപേര്‍ക്കും, ഒന്‍പതാം സമ്മാനമായി 500 ഖത്തര്‍ റിയാലിന്റെ സഫാരി ഗിഫ്റ്റ് വൗച്ചര്‍ പത്തുപേര്‍ക്കും എന്ന രീതിയിലാണ് സമ്മാനങ്ങള്‍ തെയ്യാറാക്കിയിരിക്കുന്നത്.
സമ്മാന പദ്ധതിയുടെ മെഗാ നറുക്കെടുപ്പ് 2026 ഒക്ടോബര്‍ 4-ന് അബു ഹമൂറിലെ സഫാരി മാളില്‍ വെച്ചാണ് നടക്കുക.

ഓണാഘോഷ വേളയില്‍ മികച്ച ഷോപ്പിംഗ് അനുഭവത്തോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും കരസ്ഥമാക്കാന്‍ എല്ലാ ഉപഭോക്താക്കളെയും സഫാരിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സഫാരി മാനേജ്‌മെന്റ് അറിയിച്ചു. ഇക്കൊല്ലത്തെ ഓണം അവിസ്മരണീയമാക്കാനായി സഫാരി ഗ്രൂപ്പ് വന്‍ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഗുണമേന്മയില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ മലയാളികള്‍ക്ക് ഓണം ആഘോഷിക്കുന്നതിനായി ഇന്ത്യന്‍ പച്ചക്കറികള്‍ ഏറ്റവും കുറഞ്ഞവിലയില്‍ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തില്‍ വിപുലമായ സദ്യയും സദ്യയോടൊപ്പം തന്നെ നിരവധി സമ്മാനങ്ങളും ഒരുക്കുന്നുണ്ട്. മാത്രമല്ല, ഗാര്‍മെന്റ്സ് ആന്റ് റെഡിമെയ്ഡ് വിഭാഗത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആവിശ്യമായ എല്ലാ തരം തുണിത്തരങ്ങളും ലഭ്യമാക്കിക്കൊണ്ട് പുതിയ ഓണം കളക്ഷന്‍ എല്ലാ സഫാരി ഔട്ലെറ്റുകളിലും തയ്യാറാക്കുന്നുണ്ട്. ഹൗസ് ഹോള്‍ഡ് വിഭാഗത്തിലും മലയാളികള്‍ക്കായി നിരവധി നാടന്‍ വീട്ടുപകരണങ്ങളും മറ്റു ഉത്പന്നങ്ങളും ലഭ്യമാകും. കൂടാതെ ഗ്രോസറി, ഫ്രഷ്ഫുഡ്, ഫ്രോസണ്‍ അടക്കമുള്ള എല്ലാ വിഭാഗങ്ങളിലും വന്‍ വിലകുറവില്‍ എല്ലാ സാധനങ്ങളും വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്നും മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.