ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ഖത്തര്‍ അമീറിന്റെ ആശംസ

ദോഹ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ആശംസാ സന്ദേശം അയച്ചു.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളില്‍ ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍ അമീറിന്റെ ആശംസാസന്ദേശം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. ഖത്തറില്‍ കഴിയുന്ന വലിയ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും ഈ ആശംസകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
