Breaking News

ഖത്തറിലെ ആദ്യ ഇലക്ട്രിക് വാഹന നിര്‍മ്മാണ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നു

ദോഹ ആസ്ഥാനമായുള്ള ജെ.ടി.എ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗും ബ്രിട്ടന്റെ വാട്ട് ഇലക്ട്രിക് വെഹിക്കിള്‍ കമ്പനിയും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി ഖത്തറിലെ ആദ്യ ഇലക്ട്രിക് വാഹന നിര്‍മ്മാണ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നു. 2028 തുടക്കത്തില്‍ കാറുകളുടെ നിര്‍മാണമാരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ആദ്യഘട്ടത്തില്‍ പാസഞ്ചര്‍ കാറും ഇടത്തരം ഡെലിവറി വാനുമാണ് ഈ ഫാക്ടറി നിര്‍മ്മിക്കുക. തുടക്കത്തില്‍ പ്രതിവര്‍ഷം 5,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.