150 വൈഡ്-ബോഡി വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: ബോയിംഗ് 787-9 ഉള്‍പ്പെടെ 150 വൈഡ്-ബോഡി വിമാനങ്ങള്‍ക്ക് സ്റ്റാര്‍ലിങ്ക് സര്‍വീസ് സജ്ജീകരിച്ചതായി ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചു.
ഏഴ് മാസത്തിനുള്ളില്‍ ബോയിംഗ് 787-8 ഫ്ലീറ്റിന്റെ സ്റ്റാര്‍ലിങ്ക് പരിവര്‍ത്തനം പൂര്‍ത്തിയാക്കിയതായും സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ഓപ്പറേറ്ററായി മാറിയതായും എയര്‍ലൈന്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ബോയിംഗ് 787 ഫ്ലീറ്റിനുള്ള സ്റ്റാര്‍ലിങ്ക് പരിവര്‍ത്തന പരിപാടി പൂര്‍ത്തിയാക്കും.
