Breaking News

പ്രവാസി ക്ഷേമ പെന്‍ഷന്‍ 32 കോടി അനുവദിച്ച നടപടി സ്വാഗതാര്‍ഹം

പ്രവാസി പെന്‍ഷന്‍കാര്‍ക്കും ഓണം ഉണ്ണാന്‍ സൗകര്യമൊരുക്കി ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ കൊടുക്കാന്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
ഇത് വഴി ആശ്വാസമാകുന്നത് ഒരു ലക്ഷത്തോളം വരുന്ന പ്രവാസികള്‍ക്കാണ്.
അതോടൊപ്പം, ക്ഷേമ നിധി അംഗങ്ങള്‍ തങ്ങളുടെ അംശാദായം കുടിശ്ശിക ഇല്ലാതെ അടക്കാന്‍ തയ്യാറാവണമെന്നും എങ്കില്‍ മാത്രമേ പദ്ധതി പ്രയാസം കൂടാതെ മുന്നോട്ട് പോകാനും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യാനും സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
പെന്‍ഷന് അര്‍ഹനാകുന്ന സമയത്ത് എന്തെങ്കിലും കുടിശികള്‍ ഉണ്ടെങ്കില്‍ പെന്‍ഷന്‍ ഉണ്ടായിരിക്കില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.
വളരെ ചുരുങ്ങിയ കുടിശ്ശിക കാരണം പോലും പെന്‍ഷന്‍ അപേക്ഷ നിരസിക്കുന്ന സാഹചര്യം നിത്യേന എന്നോണം ശ്രദ്ധയില്‍ പെടുന്നുണ്ട്.
അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സമന്വയിക്കുമ്പോഴാണ് ക്ഷേമം സാധ്യമാവുക.