പൊന്നിന്‍ തിരുവോണം

രോഷ്‌നി കൃഷ്ണന്‍
ഒരു ചെറു തുമ്പച്ചിരിയില്‍ വിടരും പ്രഭാതമേ,
പൊന്നിന്‍ ചിങ്ങമേ…
നിന്‍ കുളിരേകും പൂമണമേറ്റൊരു
മനസ്സില്‍ തിരുവോണം… എന്‍ മനസ്സിന്‍ പൊന്നോണം…
കതിരോലും വയലോലകളില്‍
വിള കൊയ്യും തത്തമ്മേ,
നിന്‍ ചിറകടിയൊച്ചകള്‍
പാട്ടായ് മാറും പൊന്നിന്‍ തിരുവോണം…
തുമ്പപ്പൂ ചിരിയുമായ് തൊടിയിലെ പൂക്കള്‍,
തൂവെള്ള മുണ്ടുടുത്തെത്തും പൂങ്കാറ്റ്,
മുറ്റത്തെ പൂക്കളത്തില്‍ നിറയും നിറങ്ങള്‍,
മനസ്സില്‍ മായാത്തൊരു ബാല്യകാലം…
പൂവിളി കേട്ടുണരും പുലര്‍വേളയില്‍,
പൂങ്കുയില്‍ പാടും കാവിന്‍ തണലില്‍,
ഓര്‍മ്മകള്‍ ഓടിയെത്തും ഓണപ്പറമ്പില്‍,
ഓരോ ഹൃദയവും പാടും ഒരേ പാട്ടായ്…
മാവേലി മന്നന്റെ നാടിന്‍ വഴികളില്‍,
സ്‌നേഹത്തിന്‍ കൈകള്‍ കോര്‍ത്തു നില്‍ക്കുമ്പോള്‍,
വറുതിയില്ലാത്തൊരു ലോകം സ്വപ്നം കാണും,
മനുഷ്യസ്‌നേഹമാകും പൊന്നിന്‍ തിരുവോണം…
ഓണത്തുമ്പികള്‍ പറക്കും ആകാശം,
ഓണപ്പൂക്കള്‍ ചിരിക്കും പൂങ്കാവനം,
ഓരോ വീടും നിറയും സന്തോഷത്താല്‍,
ഓരോ മനസ്സും നിറയും ഐശ്വര്യത്താല്‍…
